കാസർഗോഡ് മരം കയറ്റിയ ലോറി മറിഞ്ഞു ; നാല് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : പാണത്തൂരിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. ആറ് പേർക്ക് പരുക്കേറ്റു. കെ ബാബു, രംഗപ്പു, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്. ഇവർ രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ്.

അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു. രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം പോലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...