വെളുത്തുള്ളി ചാക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വെളുത്തുള്ളി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. പ്രദേശത്തെ മൊത്തവിപണി ചന്തയിൽ വെളുത്തുള്ളി വിൽക്കാൻ എത്തിയപ്പോഴാണ് കുറച്ച് വെളുത്തുള്ളി ചാക്കുകൾ മോഷണം പോയതായി കർഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്.  ഇതേ തുടർന്ന് യുവാവിനെ ചോദ്യം ചെയ്യുകയും പോലീസിൽ ഏൽപ്പിക്കാതെ ജനക്കൂട്ടം മർദിക്കുകയുമായിരുന്നു.

യുവാവിന്റെ വസ്ത്രം ഉരിഞ്ഞ് ചുമലിൽ വെളുത്തുള്ളി ചാക്ക് ചുമത്തി മാർക്കറ്റിലൂടെ നടത്തിക്കുകയും ചെയ്തു. യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കർഷകൻ ബദ്രില പറഞ്ഞു. അതേസമയം വിഷയം ഗൗരവമേറിയതാണെന്നും ആൾക്കൂട്ട മർദനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ദസൗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് എസ്എൽ ബൗരസി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....