പഴവങ്ങാടി ജണ്ടായിക്കൽ വാതക ശ്മശാനത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കൽ പണിയുന്ന വാതക ശ്മശാനത്തിന്‍റെ നിർമ്മാണം പുരോഗമിക്കുന്നതായി ഭരണസമതി പ്രസ്ഥാവനയിറക്കി. നാല് വർഷം മുൻപ് ആരംഭിച്ച പണിയാണ് ഉടന്‍ പൂർത്തികരിക്കുമെന്ന് പറയുന്നത്. സെല്ലുകളുടെ നിർമ്മാണം പൂര്‍ത്തിയായതായും പറയുന്നു. രണ്ടു വർഷക്കാലമായി മുടങ്ങിയിരുന്ന പദ്ധതി കഴിഞ്ഞ വർഷം പഞ്ചായത്തിന്‍റെ എൽ എസ് ജി ഡി എഞ്ചിനിയറിംങ് പദ്ധതി പൂർത്തികരിക്കുവാൻ കമ്മറ്റിയിൽ വിഷയം അവതരിപ്പിച്ചപ്പോൾ ഒരു വിഭാഗം എതിർത്തിരുന്നു.

സെല്ലുകൾ ഒഴിവാക്കി നിർമ്മിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ മുൻകാലങ്ങളിൽ സെല്ലുകൾ ഉണ്ടായിരുന്നു. ഇത് വിപുലമായി വേണമെന്നായിരുന്നു മറുഭാഗത്തിന്‍റെ ആവശ്യം. എന്തായാലും സെല്ലുകൾ പണിയുന്നത് തീരുമാനമാകാതെ തുടരുമ്പോഴും വാതക ശ്മശാനത്തിന്‍റെ പണികൾ പുരോഗമിച്ചിരുന്നു. റാന്നിയിൽ സ്ഥലപരിമിതിയുള്ള നാലു പഞ്ചായത്തുകൾക്കാണ് പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കൽ പൊതുശ്മശാനം പണിയുന്നത്.

റാന്നി, അങ്ങാടി, ചെറുകോൽ, പഴവങ്ങാടി തുടങ്ങിയ പഞ്ചായത്തുകളാണ് ഫണ്ട് അനുവദിച്ചു നല്‍കിയത്. ഒരോ പഞ്ചായത്തും 20 ലക്ഷം രൂപയും, എം എൽ എ ഫണ്ടിൽ 1.25 ലക്ഷവുമാണ് അനുവദിച്ചത്. പൊതു ശ്മശാനത്തിൽ സെല്ലുകൾ വേണ്ടന്ന ആവശ്യം നാട്ടുകാരിൽ ചിലർ ഉന്നയിച്ചതു കാരണം വാർഡ്‌ അംഗം കമ്മറ്റിയിൽ ശക്തമായി എതിർപ്പ് അറിയിച്ചിരുന്നതായി പറയുന്നു. എതിർപ്പ് അറിയച്ച വാർഡ് അംഗം ഭരണപക്ഷത്തായിരുന്നതിനാൽ സെല്ലുകളുടെ നിർമ്മാണം അനിശ്ചിതത്തിലായന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇപ്പോൾ മറ്റു പണികൾ പൂര്‍ത്തീകരിച്ച് അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ചിമ്മിനിയുടെ പണികൾ പൂർത്തീകരിച്ചു. ത്രീ ഫേസ് കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവ ലഭിച്ചു. പരിസരത്ത് പൂന്തോട്ടം നിർമ്മിച്ചു. ഒമ്പത് സിലിണ്ടറോടുകൂടിയ ഗ്യാസ് കണക്ഷൻ ലഭ്യമാക്കി. മുറ്റം ടൈൽസുകൾ ഇട്ട് വൃത്തിയാക്കി. അപകടകരമായ നിന്ന മരങ്ങൾ മുറിച്ചുമാറ്റി. ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്‍റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...