വരുമാനം കണ്ടെത്താന്‍ പുതുവഴി ; ബസുകളില്‍ നിന്ന് ലഭിച്ച സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങി കെഎസ്‌ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാധാരണക്കാരന്‍റെ വീട്ടില്‍ അത്യാവശ്യമായി പണം കണ്ടെത്തേണ്ട സ്ഥിതിയുണ്ടായാല്‍ ആദ്യം എന്താണ് ചെയ്യുക. കടം വാങ്ങലാണ് ഒരു വഴി അല്ലെങ്കില്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യും. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്‌ആര്‍ടിസിയും തങ്ങളുടെ പക്കലുള്ള സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 30ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം നടക്കുക.

കെഎസ്‌ആര്‍ടിസി ബസുകളില്‍ നിന്നും സ്റ്റാന്‍ഡുകളില്‍ നിന്നും കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത 363 ഗ്രാം സ്വര്‍ണവും 242.76 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലേലത്തില്‍ വെക്കുക. 2012 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണിത്. ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് കെഎസ്‌ആര്‍ടിസി ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

22 കാരറ്റ് മൂല്യമുള്ള സ്വര്‍ണമാണ് കൈവശമുള്ളതില്‍ ഏറിയപങ്കും. അടിസ്ഥാന വില മുന്‍കൂട്ടി പറയാന്‍ കഴിയില്ല. ലേലം നടക്കുന്ന ദിവസത്തെ സ്വര്‍ണവില കണക്കാക്കിയാകും ആഭരണങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുകയെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മുമ്പ് നടന്ന സമാനമായ ആഭരണങ്ങളുടെ ലേലത്തിലൂടെ 70 ലക്ഷം രൂപയോളം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചിരുന്നു. കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, വസ്ത്രങ്ങള്‍, കുട, പേഴ്‌സ് എന്നിവ മൂന്ന് മാസം കൂടുമ്പോള്‍ കെഎസ്‌ആര്‍ടിസി ലേലം ചെയ്യാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...