ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി രണ്ടാം വാർഷിക സമ്മേളനം സെപ്റ്റംബർ 12 മുതൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി (ജിഓസ്) രണ്ടാം വാർഷിക സമ്മേളനം സെപ്റ്റംബർ 12 മുതൽ 14 വരെ കൊച്ചിയിൽ നടക്കും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകും. കൊച്ചി ലെ-മെറിഡിയനില്‍ നടക്കുന്ന സമ്മേളനത്തിൽ വൻകുടൽ ക്യാൻസറുകളുടെ സർജിക്കൽ, റേഡിയേഷൻ, ജീനോമിക് വശങ്ങളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ നടക്കും. വിദഗ്ധർ നയിക്കുന്ന നോൺ-ഓപ്പറേറ്റീവ് മാനേജ്മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

‘വൻകുടൽ ക്യാൻസർ രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതിനാൽ അടിയന്തിരശ്രദ്ധ നൽകേണ്ട ഒരു ചികിത്സ മേഖലയായി ഇത് മാറിക്കഴിഞ്ഞു. അതിനാൽ ഈ സമ്മേളനത്തിലൂടെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന് അറിവ് പങ്കിടുകയും രോഗി കേന്ദ്രീകൃത പരിചരണ സമീപനം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജിഓസ് 2025 വാർഷിക സമ്മേളനത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാരിയർ പറഞ്ഞു. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവൽക്കരണവും ചികിത്സയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി. കോൺഫെറൻസ് രജിസ്ട്രേഷനായി ബന്ധപ്പെടുക – 85938 35323

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...