വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തിരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തിരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിട്ടിരിക്കുന്നത്. പൊട്ടലുകൾ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനാൽ റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ വിടാൻ കഴിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ നിലവിൽ കയറ്റി വിടുക ഗുണകരമല്ല. കോഴിക്കോട് ജില്ലാ കലക്ടറോട് നാളെ നേരിട്ട് അവിടെ ചെല്ലാൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടു ജില്ലാ കളക്ടർമാരും ഓരോ മണിക്കൂറുകൾ ഇടവിട്ട് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. രണ്ട് കളക്ടർമാരോടും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...

ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

0
തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ...

‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

0
ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും...