22.9 C
Pathanāmthitta
Tuesday, March 28, 2023 4:29 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

രാജസ്ഥാനിൽ 19 ജില്ലകൾ പ്രഖ്യാപിച്ച് ​ഗെഹ്ലോട്ട് ; രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി

ജയ്പൂർ: രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് ​മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്. നേരത്തെയുള്ള 33 ജില്ലകളും കൂട്ടി ഇപ്പോൾ 52 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാൻ നിയമസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ഗെലോട്ടിന്റെ പ്രഖ്യാപനം. കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ദീർഘകാല ആവശ്യം പരി​ഗണിച്ചു കൊണ്ടാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അശോക് പറഞ്ഞു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രണ്ട് കോണുകൾക്കിടയിലുള്ള ദൂരം 100 കിലോമീറ്ററിൽ കൂടുതലുള്ള നിരവധി ജില്ലകൾ സംസ്ഥാനത്ത് ഉണ്ടെന്നും ഇത് ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. കാര്യക്ഷമമായ ക്രമസമാധാനം നിലനിർത്താൻ ജില്ലകൾ ചെറുതാണെങ്കിൽ ​ഗുണകരമാവുമെന്നും ​ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

self

രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടക്കും. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ​ഗെഹ്ലോട്ടിന്റെ പുതിയ നീക്കം. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്ന് ബിജെപി വിമർശിച്ചു. അനുപ്ഗഡ്, ബലോത്ര, ബീവാര്‍, ഡീഗ്, ഡുഡു, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, ഗംഗാപൂര്‍ സിറ്റി, കെക്രി, കോട്പുത്ലി, ബെഹ്റോര്‍, ഖൈര്‍താല്‍, നീംകത്തന, സഞ്ചോര്‍, ഫലോഡി, സലുംബര്‍, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകള്‍.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow