കൊല്ലം അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ വിജിലൻസ് പി​ടി​യിലായി. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​ര്‍​വേ ഓ​ഫീ​സി​ലെ ഫ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വേ​യ​ര്‍ വി.​ആ​ര്‍ മ​നോ​ജ്‌ ലാ​ലി​നെ​യാ​ണ് കൊ​ല്ലത്ത് നി​ന്നും എ​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മ​നോ​ജ്‌ ലാ​ല്‍ അ​ഞ്ച​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​ള്ളി​ല്‍ വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. പു​ന​ലൂ​ർ താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ൺ​സ​ൺ എ​ന്ന​യാ​ള്‍ ത​ന്‍റെ ബ​ന്ധു​വി​ന്‍റെ വ​സ്തു അ​ള​ന്ന് തി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​ത് ശ​രി​യാ​ക്കി ന​ൽ​കു​ന്ന​തി​ന് മ​നോ​ജ്‌ ​ലാ​ൽ ജോ​ണ്‍​സ​നോ​ട് 5000 രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

വ​സ്തു അ​ള​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് ആ​ദ്യം 1000 രൂ​പ ജോ​ൺ​സ​ൺ കൈ​ക്കൂ​ലി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 5000 രൂ​പ മ​നോ​ജ് ​ലാ​ൽ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, ജോ​ൺ​സ​ൺ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​ന​സു​രി​ച്ചു ജോ​ണ്‍​സ​ണ്‍ തു​ക അ​ഞ്ച​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി കൈ​മാ​റാം എ​ന്ന് മ​നോ​ജ്‌ ലാ​ലി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന്, സി​വി​ല്‍ സ്റ്റേ​ഷ​നി​‌​ല്‍ വ​ച്ച് വി​ജി​ല​ന്‍​സ് സം​ഘം ന​ല്‍​കി​യ ര​ണ്ടാ​യി​രം രൂ​പ മ​നോ​ജ്‌ ലാ​ലി​ന് കൈ​മാ​റു​ക​യും ഉ​ട​ന്‍ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കൊ​ല്ലം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​ബ്ദു​ൽ വ​ഹാ​ബ്, സി​ഐ​മാ​രാ​യ ജോ​ഷി, ജ​യ​കു​മാ​ർ, എ​സ്​ഐമാ​രാ​യ രാ​ജേ​ഷ്, സ​ജീ​വ്, സു​ൽ​ഫി, സി​വി​ൽ പൊലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദേ​വ​പാ​ൽ, ഷി​ബു സ​ക്ക​റി​യ, സു​നി​ൽ, ഗോ​പ​ൻ, ന​വാ​സ്, അ​ജീ​ഷ്, ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ സി ​വി​നോ​ദ്, എ​ച്ച്. ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലാ​ണ് മാ​നോ​ജ് ലാ​ലി​നെ പി​ടി​കൂ​ടി​യ​ത്. ‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...