പത്തനംതിട്ടയില്‍ ജെമിനി സര്‍ക്കസ് 23 മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും വലിയ ജെമിനി സര്‍ക്കസ് ജനുവരി 23 മുതല്‍ പത്തനംതിട്ട അഴൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടില്‍ ആരംഭിക്കും. ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലനം സിദ്ധിച്ച കഴിവുറ്റ കലാകാരന്മാര്‍  അണിനിരക്കുന്ന സര്‍ക്കസില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയാണ് കാണികള്‍ക്കായി ഒരുക്കുക. മുപ്പതില്‍ കൂടുതല്‍ വിസ്മയ പ്രകടനങ്ങളും ഇവര്‍ കാഴ്ച്ചവെക്കും.മെക്സിക്കന്‍ വീല്‍ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലന്‍സിംഗ്, ഡെന്റല്‍ ഏരിയല്‍ ആക്റ്റ്, ഡബിള്‍ സാരി ആക്റ്റ്, ട്രാംപോളിന്‍, ആഫ്രിക്കന്‍ ഫ്രോഗ് ആക്റ്റ്, മയൂര നൃത്തം എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. പുതിയ ക്ലൌന്‍ ആക്ടുകള്‍, റോളര്‍ ആക്റ്റ്, സ്റ്റിക്ക് ബാലന്‍സ് എന്നിവയും കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

എല്ലാതരം കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള വാട്ടര്‍ പ്രൂഫ്‌ ആന്‍ഡ് ഫയര്‍ പ്രൂഫ്‌ ടെണ്ടില്‍ ആണ് സര്‍ക്കസ് ഒരുക്കിയിരിക്കുന്നത്. ദിവസേന മൂന്നുപ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ഒരുമണി, വൈകിട്ട് നാല് മണി, രാത്രി ഏഴുമണി എന്നീ സമയങ്ങളില്‍ ആണ് ഷോ നടക്കുക. സര്‍ക്കസ് കൂടാരം ഒരുക്കുന്ന ജോലികള്‍ അതിവേഗത്തില്‍ അഴൂര്‍ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സര്‍ക്കസ് കമ്പനികളില്‍ ഒന്നായ ജെമിനി സര്‍ക്കസ് 1951 ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബിലിമോറയിലാണ് ആദ്യ പ്രദര്‍ശനം നടന്നത്.

പ്രശസ്ത സര്‍ക്കസ് കലാകാരനായിരുന്ന തലശേരി സ്വദേശി ജെമിനി ശങ്കര്‍ (എം.വി ശങ്കര്‍), കെ.സഹദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. രാജ് കപൂറിന്റെ  ‘മേരാനാം ജോക്കര്‍’, കമല്‍ഹാസന്റെ “അപൂര്‍വ്വ സഹോദരങ്ങള്‍” എന്നീ സിനിമകള്‍ ജെമിനി സര്‍ക്കസിന്റെ പാശ്ചാത്തലത്തില്‍ ചിത്രീകരിച്ചവയാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ തുടങ്ങിയവര്‍ ജെമിനി സര്‍ക്കസ് സന്ദര്‍ശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....