എൻ.എസ്എസ്-എസ് എൻ ഡി പി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നാസർ ഫൈസി കൂടത്തായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻ.എസ്എസ്-എസ് എൻ ഡി പി ഐക്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പറഞ്ഞ ഉദാഹരണം ശരിയായില്ല അതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നാസർ ഫൈസി കൂടത്തായി അറിയിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.എസ്എസും എസ് എൻ ഡി പി യും ഐക്യപ്പെടുന്നതിൽ വിരോധമില്ല. അത് പ്രോത്സാഹിപ്പിക്കുന്നു,  ഇതരമതങ്ങൾക്ക് എതിരാവരുതെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സജി ചെറിയാൻ്റെ തിരുത്ത് പ്രോത്സാഹിപ്പിക്കുന്നതായും ഖേദപ്രകടനം സ്വാഗതം ചെയ്യുന്നതായും നാസർ ഫൈസി കൂടത്തായി പറഞ്ഞു. നിലപാടുകൾ വ്യത്യസ്തമാകുമ്പോഴും വേദി പങ്കെടുക്കുന്നതിൽ വിവേചനം വേണ്ടെന്ന് അദേഹം പറഞ്ഞു.

എൻ.എസ്എസ്-എസ് എൻ ഡി പി ഐക്യം പറയുന്ന നേതാക്കളുടെ കുടുംബങ്ങളിൽ നിന്ന് പരസ്പരം വിവാഹത്തിന് തയ്യാറുണ്ടോയെന്നായിരുന്നു നാസർ ഫൈസി കൂടത്തായി ചോദിച്ചിരുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കാൻ തയ്യാറാകുമോ. കെട്ടിച്ച് കൊടുക്കാൻ പൊലും അയിത്ത പ്രകാരം മാറ്റിനിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ലെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....