Friday, April 19, 2024 3:20 am

ഭവന രഹിത കുടുംബത്തിന് വീട് വെയ്ക്കാന്‍ 5 സെന്‍റ് സ്ഥലം പുതുവര്‍ഷ സമ്മാനമായി നല്‍കി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഭവന രഹിത കുടുംബത്തിന് വീട് വയ്ക്കാന്‍ പുതുമല തുണ്ടിൽ വീട്ടിൽ ജോർജ് തോമസ് പുതുവർഷ സമ്മാനമായി നൽകുന്നത് ലക്ഷങ്ങൾ വിലമതിക്കുന്ന 5 സെന്‍റ് സ്ഥലം. പുതുമല ഷിജോ ഭവനിൽ റോസമ്മാ നൈനാനും കുടുംബത്തിനുമാണ് വീടുവെയ്ക്കുന്നതിനായി കർഷകനായ ജോർജ് തന്‍റെ പേരിലുള്ള ഭൂമിയിൽ നിന്ന് 5 സെന്‍റ് സ്ഥലം നൽകാൻ തീരുമാനിച്ചത്. സെന്റിന് ഒരു ലക്ഷത്തോളം വില വരുന്ന സ്ഥലമാണ് ഭവനരഹിത കുടുംബത്തിന് ഈ കർഷകൻ നൽകുന്നത്. ജോർജ് തോമസ് ഇത് രണ്ടാം തവണയാണ് ഭൂമി സൗജന്യമായി നൽകുന്നത്.

Lok Sabha Elections 2024 - Kerala

പുതുമലയിൽ തന്നെയുള്ള കുടുംബത്തിന് 1992 ലാണ് ആദ്യമായി 4 സെന്‍റ് സ്ഥലം വീട് വെയ്ക്കുന്നതിനായി ദാനം നൽകിയത്. 2007ൽ ഈ കുടുംബം റാന്നിയിലേക്ക് മാറിയതോടെ ഈ സ്ഥലം ജോർജ് പണം നൽകി തിരിച്ച് വാങ്ങിയ ശേഷം മറ്റ് രണ്ട് കുടുംബങ്ങൾക്ക് വീടുവെയ്ക്കുന്നതിനായി 2 സെന്റ് വീതം നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ ഭൂമി ദാനമായി നൽകുന്ന വ്യക്തിയാണെന്ന് അറിഞ്ഞതോടെ ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. തോമസ് മുകളിൽ റോസമ്മയുടെ ദുരവസ്ഥ ജോർജിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ വീടിന് കുറച്ചകലെയുള്ള സ്വന്തം പേരിലുള്ള സ്ഥലത്തിൽ നിന്ന് 5 സെന്റ് സ്ഥലം നൽകാമെന്ന് ഇദ്ദേഹം സമ്മതിക്കുകയും ചെയ്തു.

ഏഴംകുളം വടക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പെരുന്നാൾ ദിനത്തിൽ ദാനമായി നൽകിയ ഭൂമിയുടെ പ്രമാണം റോസമ്മയ്ക്ക് കൈമാറാനാണ് തീരുമാനം. ഈ പള്ളിയുടെ നേതൃത്വത്തിൽ റോസമ്മയ്ക്ക് വീട് നിർമിച്ച് നൽകുകയും ചെയ്യും. 10 വർഷം സൈനികനായി ജോലി ചെയ്ത ശേഷം അതിൽ നിന്ന് വിരമിച്ച് നാട്ടിലെത്തി കൃഷി ചെയ്താണ് പലയിടങ്ങളിലായി ഇദ്ദേഹം സ്ഥലം വാങ്ങിയത്. അതിൽ നിന്നുള്ള സ്ഥലമാണ് ഇപ്പോൾ 2 തവണയായി ജോർജ് ദാനം നൽകിയത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...