23.4 C
Pathanāmthitta
Thursday, February 2, 2023 3:13 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു ; യുവതിക്കായി തിരച്ചില്‍

ചെന്നൈ : യുവതി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു. മാധവാരത്തു നിന്നു കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. പോലീസ് യുവതിക്കായി തിരച്ചില്‍ തുടങ്ങി. ക്രിസ്തുമസ് ദിവസം വൈകിട്ട് മാധവാരത്തു നിന്നാണു യുവതി ഓട്ടോറിക്ഷയിൽ കയറിയത്.

bismi-up
home-up
KUTTA-UPLO
WhatsAppImage2022-07-31at72836PM
previous arrow
next arrow

കോയമ്പേട് സ്റ്റാന്‍ഡിലേക്കു പോകണമെന്നാണു വലിയ ബാഗുമായെത്തിയ ഇവര്‍ ആവശ്യപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി പണം നല്‍കി യുവതി ജനക്കൂട്ടത്തിലേക്കു മറഞ്ഞു. തിരികെ വരുമ്പോള്‍ വാഹനത്തിന്‍റെ പിന്നില്‍ നിന്ന് കരച്ചില്‍കേട്ട് ഡ്രൈവര്‍ പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ മാധവാരം പോലിസിനെ വിവരമറിയിച്ചു. പോലീസും ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ടി. നഗറിലെ ബാലമന്ത്ര ചൈൽഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പേട് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പോലീസിന്‍റെ അന്വേഷണം.

self

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Alankar
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
WhatsAppImage2022-07-31at72444PM

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow