സംഗീതയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊന്നത് സംശയത്തിന്‍റെ പേരിലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

വർക്കല : തിരുവനന്തപുരം വർക്കലയിൽ സംഗീതയെന്ന പെൺകുട്ടിയെ ആൺസുഹൃത്ത് കഴുത്തറുത്ത് കൊന്നത് സംശയത്തിന്‍റെ പേരിലെന്ന് സംശയം. തന്നോടുള്ള സ്‌നേഹം സത്യമാണോ എന്നറിയാൻ പിടിയിലായ പള്ളിക്കൽ സ്വദേശി പ്രതി ഗോപു അഖിൽ എന്ന പേരിൽ സംഗീതയോട് മറ്റൊരു നമ്പറിൽ നിന്ന് ചാറ്റ് ചെയ്തിരുന്നു. ഈ നമ്പറിൽ നിന്നുള്ള ചാറ്റിങ്ങിൽ സംഗീത മറുപടികൾ നൽകിയിരുന്നു. തുടർന്നാണ് രാത്രി അഖിലെന്ന പേരിൽ വീട്ടിൽ നിന്നും വിളിച്ചിക്കി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

കതകില്‍ ആരോ അടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് ഞാനും ഭാര്യയും ഉണര്‍ന്നതെന്ന് സംഗീതയുടെ അച്ഛന്‍ പറയുന്നു. എന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല. ജനല്‍ തുറന്നിട്ട് ആരാണെന്ന് ഞാന്‍ ചോദിച്ചു. എന്‍റെ മോള്‍ക്ക് മിണ്ടാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ പെട്ടെന്ന് കതക് തുറന്നപ്പോഴേക്കും നിറച്ച് രക്തമായി നില്‍ക്കുന്നതാണ് കാണുന്നത്. അവള്‍ പിടയ്ക്കുകയായിരുന്നു. അവള്‍ക്ക് ഒന്നും പറയാന്‍ പറ്റുന്നില്ലായിരുന്നു. എന്‍റെ മോള്‍ക്ക് ഈ ഗതി വന്നല്ലോ സംഗീതയുടെ അച്ഛന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സംഗീത. രാവിലെയാണ് പ്രതി ഗോപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...