മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊതുപ്രവ‍ര്‍ത്തകനെ മ‍ര്‍ദ്ദിച്ചു ; പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എ.ഐ.വൈ.എഫ് പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. മുട്ടിക്കുളങ്ങര കെ‌എപി രണ്ടാം ബറ്റാലിയനിലെ പോലീസുകാരനായ രാജ്കുമാർ ആണ് എ.ഐ.വൈ.എഫ് പ്രാദേശിക നേതാവായ അലി അക്ബറിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് രാജ്കുമാറിനെ കസ്റ്റ‍ഡിയിലെടുത്തത്.

രാജ്കുമാറിനെ അഗളി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ മദ്യ ലഹരിയിൽ ആക്രമിച്ചത്. ‍ഡിസംബ‍ര്‍ 23-ന് രാത്രി അഗളി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന വ്യാപാര സമുച്ചയത്തിൽ രാജ്കുമാറും മറ്റു ചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാജ്കുമാറിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് അലി അക്ബർ. രാജ്കുമാറിനെ മർദിച്ച കേസിൽ അലി അക്ബറിനെതിരേയും കേസുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...