ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും നെയ്യ് മികച്ചത് ; ഡോക്ടർ പറയുന്നത്

For full experience, Download our mobile application:
Get it on Google Play

ചർമ്മംപോലെ തന്നെ മുടിയുടെ ആരോ​ഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ആരോ​ഗ്യമുള്ള മുടി നിലനിർ‌ത്താൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ ഫലപ്രദം. മുടികൊഴിച്ചിൽ, മുടി പൊട്ടി പോവുക, അകാലനര എന്നിവയ്ക്കെല്ലാം മികച്ചൊരു പ്രതിവിധിയാണ് നെയ്യ് എന്നത് എത്ര പേർക്കറിയാം. ചർമ്മ സംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിലും നെയ്യ് മികച്ചൊരു മരുന്നാണെന്ന് ത്വക്ക് രോഗ വിദഗ്ധ ഡോ. നിവേദിത ദാദു പറഞ്ഞു. നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരം ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മഞ്ഞുകാലത്ത് മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും ഡോ. നിവേദിത ദാദു പറഞ്ഞു.

നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ തലയോട്ടിയെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. മുടിയിലും തലയോട്ടിയിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിയ്ക്ക് കൂടുതൽ മിനുസവും തിളക്കവും കിട്ടുന്നതിന് സഹായിക്കുന്നു. ഡീപ് കണ്ടീഷനിംഗ് ചികിത്സയായും നെയ്യ് ഉപയോഗിക്കാം. ചൂടുപിടിച്ച നെയ്യ് മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

മുടിയിൽ നെയ്യ് പുരട്ടുന്നത് മുടി കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നതിലൂടെ അവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ആരോഗ്യകരമായ കൊഴുപ്പുകളുടെയും വൈറ്റമിൻ എ, ഡി പോലുള്ള ചില അവശ്യ വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് നെയ്യ്. വിറ്റാമിൻ എ, ഡി, ഇ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ നെയ്യ് മുടിയുടെ അറ്റം പൊട്ടുന്നത് തടയുന്നു. പോഷകാഹാരക്കുറവിന്റെ ഫലമായാണ് മുടി പൊട്ടുന്നതെന്നും ഡോ. നിവേദിത പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...