മാര്‍ച്ച് ഒന്ന് മുതല്‍ പൊതുഇടങ്ങളില്‍ മാസ്ക് വേണ്ട ; ക്വാറന്‍റൈന്‍ അടക്കം നിയന്ത്രണങ്ങളില്‍ മാറ്റവുമായി യുഎഇ

For full experience, Download our mobile application:
Get it on Google Play

യുഎഇ : പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...