ഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണം. നോട്ട് അസാധുവാക്കല്‍ വലിയ വിപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. 2016 നവംബര്‍ എട്ടിലെ പ്രേതം രാജ്യത്തെ വീണ്ടും വേട്ടയാടാനെത്തിയെന്നും അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ലോകത്ത് കണ്ടുവരുന്ന ചിപ്പ് ദൗര്‍ലഭ്യമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കാരണമെന്ന ന്യായീകരണം കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് വിശ്വഗുരുവിന്റെ പതിവെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമര്‍ശനം. അതേസമയം നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.