ആ​റ്റി​ങ്ങ​ല്‍ കോ​രാ​ണി​യി​ല്‍ 500 കി​ലോ ക​ഞ്ചാ​വ്​ പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട്​ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ക​സ്​​റ്റ​ഡി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ബെം​ഗ​ളൂ​രു: ആ​റ്റി​ങ്ങ​ല്‍ കോ​രാ​ണി​യി​ല്‍ കണ്ടെ​യ്​​ന​ര്‍ ലോ​റി​യി​ല്‍ ക​ട​ത്തി​യ 500 കി​ലോ ക​ഞ്ചാ​വ്​ പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട്​ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ക​സ്​​റ്റ​ഡി​യി​ല്‍. ഇ​രി​ക്കൂ​ര്‍ ചീ​ങ്ങാ​കു​ണ്ടം സ്വ​ദേ​ശി​ക​ളാ​യ സു​ബി​ലാ​ഷ്, സു​ബി​ത്ത്​ എ​ന്നി​വ​രെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച മൈ​സൂ​രു സെ​ന്‍​ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ​പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന​റി​യു​ന്നു.

മൈ​സൂ​രു​വി​ലെ​ത്തി​ച്ച ഇ​രു​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്​​തു​വ​രു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ്​ വേട്ട​യി​ല്‍ 20 കോ​ടി രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ്​ ആ​റ്റി​ങ്ങ​ലി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്​​ച പി​ടി​ച്ചെ​ടു​ത്ത​ത്.

ഹൈ​ദ​രാ​ബാ​ദി​ല്‍​ നി​ന്നും ആ​ന്ധ്ര​യി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ലെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ്​ മൈ​സൂ​രു​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന വ​ന്‍ ശൃം​ഖ​ല ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം. കേ​സി​ലെ മു​ഖ്യ​പ്ര​തി ചി​റ​യി​ന്‍​കീ​ഴ്​ മു​ട്ട​പ്പ​ലം സ്വ​ദേ​ശി ജ​യ​ന്‍ എ​ന്ന ജ​യ​ച​ന്ദ്ര​ന്‍ നാ​യ​രെ എ​ക്​​സൈ​സ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൂ​ന്നു​ദി​വ​സം മു​മ്പ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. മ​റ്റു പ്ര​ധാ​ന പ്ര​തി​ക​ളാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി സെ​ബു, വ​ട​ക​ര സ്വ​ദേ​ശി ആ​ബേ​ഷ്​ എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്.

ആ​ന്ധ്ര​യി​ല്‍​നി​ന്നെ​ത്തി​ച്ച ക​ഞ്ചാ​വ്​ സു​ര​ക്ഷി​ത താ​വ​ളം തേ​ടി ലോ​റി ജീ​വ​ന​ക്കാ​രാ​യ പ​ഞ്ചാ​ബ്, ഝാ​ര്‍ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ത്തു​ക​യാ​യി​രു​ന്നു. മൈ​സൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ജി​തി​ന്‍ രാ​ജാ​ണ്​ ക​ഞ്ചാ​വ്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​യ​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​യാ​ള്‍​ക്കാ​യി മൈ​സൂ​രു സെ​ന്‍​ട്ര​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മ​യ​ക്കു​മ​രു​ന്ന്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ര്‍​ണാ​ട​ക​യി​ല്‍ വ്യാ​പ​ക റെ​യ്​​ഡ്​ ന​ട​ന്നു​വ​രു​ക​യാ​ണ്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

0
ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ...

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...