ആഞ്ഞിലിത്താനം പായിപ്പാട് മേഖലകളില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഭീമന്‍ പൈപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അടുത്തകാലത്ത് നവീകരിച്ച തോട്ടഭാഗം – കവിയൂര്‍ – ആഞ്ഞിലിത്താനം – പായിപ്പാട് – ചങ്ങനാശ്ശേരി റോഡിന്റെ വശങ്ങളില്‍ കാടുമൂടി കിടക്കുന്ന ഭീമന്‍ പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കോടികള്‍ മുടക്കി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പൈപ്പുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്തില്ല. ചങ്ങനാശേരിയിലെ കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി കൊണ്ടുവന്ന വലിയ കാസ്റ്റ് അയണ്‍ പൈപ്പുകളാണ് റോഡിന്റെ ഇരുവശങ്ങളിലേക്കും തള്ളി നില്‍ക്കുന്നത്. മണിമലയാറ്റില്‍ തിരുവല്ലയിലെ കറ്റോട് നിന്നും വെള്ളം ശേഖരിച്ച് ചങ്ങനാശേരിയിലെ മോര്‍കുളങ്ങരയില്‍ നിര്‍മ്മിക്കുന്ന സംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന ജലവിതരണ പദ്ധതിക്കായി കൊണ്ടുവന്ന കൂറ്റന്‍ പൈപ്പുകള്‍ ആണ് ഇത്.

റോഡില്‍ കുഴിച്ചിടുവാന്‍ എത്തിച്ച പൈപ്പുകള്‍ വര്‍ഷങ്ങളായി റോഡില്‍ ഉപേക്ഷിച്ച നിലയിലാണ്. ആഞ്ഞിലിത്താനം, പായിപ്പാട് മേഖലകളില്‍ ആണ് പൈപ്പുകള്‍ ഏറെയും. പ്രദേശത്തെ കടകളില്‍ എത്തിച്ചേരുന്ന വാഹനങ്ങളും പാര്‍ക്ക് ചെയ്യുവാന്‍ സ്ഥലമില്ലാതെ പാടുപെടുകയാണ്. ഫണ്ടിന്റെ കുറവ് കാരണം പൈപ്പ് കുഴിച്ചിടുന്ന ജോലികള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ട ഫീസ്‌ അടച്ചിട്ടില്ല. ഇത് മൂലം നിര്‍മ്മാണം നീണ്ടുപോവുകയാണ്. തുക അടച്ചെങ്കില്‍ മാത്രമേ പൈപ്പുകള്‍ കുഴിച്ചിടുന്ന ജോലികള്‍ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. പൈപ്പുകള്‍ കാട് മൂടിയതോടെ തെരുവ് നായകളും ഇഴജന്തുക്കളും ഇവിടെ പ്രധാന താവളമാക്കി മാറ്റിയിട്ടുണ്ട് എന്നും പ്രദേശവാസികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...