അക്ഷരമാല ചൊല്ലിയില്ല ; കുരുന്നുകളെ ബന്ധു ക്രൂരമായി മർദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: അക്കങ്ങളും അക്ഷരമാലയും തെറ്റില്ലാതെ ചൊല്ലാത്തതിന്റെ പേരിൽ, അഞ്ചും ഏഴും വയസ്സുള്ള പെൺകുട്ടികളെ ബന്ധുവായ യുവാവ് ക്രൂരമായി മർദിച്ചെന്നു പരാതി. നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിൽ മുണ്ടിയെരുമയിലാണു സംഭവം. 5 വയസ്സുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസ്സുകാരിയുടെ ശരീരത്തിൽ 14 ചതവുകളും കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു. കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികളുടെ പിതാവിന്റെ സഹോദരീഭർത്താവാണു യുവാവ്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി 11.30 മുതൽ പുലർച്ചെ 1.30 വരെ വീട്ടിൽനിന്നു കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ട നാട്ടുകാർ ആശാ വർക്കറെ വിവരമറിയിച്ചു. അവരെത്തി വിവരങ്ങൾ ശേഖരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്. വാടകവീട്ടിൽ ബന്ധുവിനൊപ്പമാണു കുട്ടികളും രക്ഷിതാക്കളും താമസിക്കുന്നത്.

ജോലി കഴിഞ്ഞെത്തുന്ന പിതാവ് മദ്യലഹരിയിൽ ഉറങ്ങിക്കഴിയുമ്പോഴാണു കുട്ടികളെ ബന്ധു മർദിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. മുറിയിൽ കയറ്റി കതകടച്ചശേഷം കസേരയിൽ കയറ്റി നിർത്താറുണ്ടെന്നും അക്കങ്ങളും അക്ഷരമാലയും ചൊല്ലുന്നതു തെറ്റിയാൽ കാപ്പിക്കമ്പും പൈപ്പും ഉപയോഗിച്ചു മർദിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഉപ്പ് നിലത്തു വിതറി അതിൽ നിർത്തിയതിനാൽ ഇരുവരുടെയും കാൽമുട്ടിൽ മുറിവുണ്ടായിട്ടുണ്ട്. 5 വയസ്സുകാരിയുടെ മുഖത്ത് തീപ്പൊള്ളലേറ്റ പാടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...