ലഖ്‌നൗ: പ്രധാനമന്ത്രിക്ക് ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയിലാണ് സംഭവം. രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 18 പേജ് നീണ്ടു നില്‍ക്കുന്ന ആത്മഹത്യക്കുറിപ്പ് എഴുതിയ ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ജനസംഖ്യ വളര്‍ച്ച നിയന്ത്രിക്കണം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ഹോളിക്ക് രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നത്. മലിനീകരണം വര്‍ധിക്കുന്നതും മരങ്ങള്‍ മുറിക്കുന്നതും ആരോഗ്യരംഗത്തെ അഴിമതിയും ആത്മഹത്യയിലേക്ക് നയിക്കുന്നതായും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ ആത്മഹത്യക്കുറിപ്പായി പ്രധാനമന്ത്രിക്ക് എഴുതിവെച്ചശേഷം വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
RECENT NEWS
Advertisment