വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മാ​ല്യ​ങ്ക​ര എ​സ്.​എ​ന്‍.​എം കോ​ള​ജ്​ ബി.കോം മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി അ​ന​ഘ​യാ​ണ് (20) മ​രി​ച്ച​ത്. പെ​രു​വാ​രം പ​റ​മ്പ​ത്ത് (നാ​രാ​യ​ണീ​യം) ജ​യ​ന്റെ മ​ക​ളാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് സ​ഹ​പാ​ഠി​യും സു​ഹൃ​ത്തു​മാ​യ പ​റ​വൂ​ര്‍ കൊ​ട്ടു​വ​ള​പ്പ​റ​മ്പില്‍ ത​നൂ​ജ​യോ​ടൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ കോ​ള​ജി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോള്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ത്ത​കു​ന്നം ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​നു കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ഘ പി​ന്‍​സീ​റ്റി​ലാ​ണ് ഇ​രു​ന്നി​രു​ന്ന​ത്. ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ന​ഘ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ത​നൂ​ജ​ക്ക്​ പ​രി​ക്കേ​റ്റെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...