മുംബൈയില്‍ ഒളിച്ചു കളിക്കുന്നതിനിടെ തല ലിഫ്റ്റില്‍ കുടുങ്ങി 16 വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ ഒളിച്ചു കളിക്കുന്നതിനിടെ തല ലിഫ്റ്റില്‍ കുടുങ്ങി 16 വയസുകാരി മരിച്ചു. മുംബൈയിലെ മാന്‍ഖുര്‍ദ് ഏരിയയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ആണ് സംഭവം നടന്നത്. ലിഫ്റ്റിലെ ജനല്‍ പോലെയുള്ള ഓപ്പണിങ്ങിലേക്ക് തലയിട്ടപ്പോഴാണ് അപകടം നടന്നത്. ലിഫ്റ്റ് താഴേക്കിറങ്ങുകയും കുട്ടിയുടെ തലയില്‍ ഇടിക്കുകയുമായിരുന്നു. കുട്ടി ഉടന്‍ തന്നെ മരണപ്പെട്ടു.

ദീപാവലി ആഘോഷത്തിനായി മുത്തശ്ശിയെ കാണാന്‍ എത്തിയതായിരുന്നു മരണപ്പെട്ട രേഷ്മ ഖരാവി എന്ന പെണ്‍കുട്ടി. സുഹൃത്തുക്കളോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിലെ ജനല്‍ പോലെയുളള ഭാഗത്തേക്ക് തലയിട്ട് സുഹൃത്തുക്കളെ അന്വേഷിക്കുന്നതിനിടെ ലിഫ്റ്റ് തലയില്‍ തട്ടി അപകടം ഉണ്ടാകുകയായിരുന്നു. ഹൗസിംഗ് സൊസൈറ്റിയുടെ ചുമതലക്കാരുടെ അനാസ്ഥയാണെന്ന് അപകടത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹൗസിങ് സൊസൈറ്റി അധികൃതര്‍ ജനലില്‍ ഗ്ലാസ് സ്ഥാപിക്കേണ്ടതായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് രവി ഖരാവി പറഞ്ഞു.വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഈ കേസില്‍ ഹൗസിങ് സൊസൈറ്റി ചെയര്‍മാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും മാന്‍ഖുര്‍ദ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് കോലി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...