ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീർ തിരിച്ചു പിടിക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള സൈന്യത്തിന്‍റെ പ്രതികരണം വന്നിരിക്കുകയാണ്. ഇന്ത്യൻ സേന എപ്പോഴും സജ്ജമാണെന്ന് ചിനാർ കോർപ്സ് കമാൻഡർ ലഫ്. ജനററൽ എഡിഎസ് ഔജ്‌ല പറഞ്ഞു.
പാക് അധിനിവേശ കശ്മീർ ഏറ്റെടുക്കാൻ ഉത്തരവിട്ടാൽ പിന്നെ തിരിഞ്ഞ് നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ഔജ്‌ല പറഞ്ഞു. അവസരം കിട്ടുമ്പോഴെല്ലാം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ഇന്ത്യൻ അതിർത്തി സംരക്ഷിക്കാൻ സൈന്യം പൂർണ്ണ ശക്തിയോടെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളെ ഭീരുത്വമെന്ന് ചിനാർ കോർപ്സ് കമാൻഡർ ഔജ്ല വിശേഷിപ്പിച്ചു. ഇത് എന്നും വെല്ലുവിളിയാണെന്നും എന്നാൽ താഴ്വരയിൽ സമാധാനം സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ സംബന്ധിച്ചിടത്തോളം അവരുടെ മുഴുവൻ നേതൃത്വവും അവസാനിച്ചെന്നും ഇപ്പോൾ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായി കാണുന്നുവെന്നും ഔജ്‌ല പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























