26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് സെപ്റ്റംബറില്‍ വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്. ഇതില്‍ 8.72 ലക്ഷം അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്കിയതെന്ന് കമ്പനി ചൊവ്വാഴ്ച പറഞ്ഞു. ഓഗസ്റ്റില്‍ 23.28 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.+91 ല്‍ തുടങ്ങുന്നന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

സെപ്റ്റംബറിലെ യൂസര്‍ സേഫ്റ്റി റിപ്പോര്‍ട്ടിലാണ് വാട്‌സാപ്പ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐടി ചട്ടങ്ങള്‍ അനുസരിച്ച് 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള വലിയ ഡിജിറ്റല്‍പ്ലാറ്റഫോമുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഓരോ മാസവും പുറത്തിറക്കേണ്ടതുണ്ട്. ഇതില്‍ ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികളും അതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച വിവരങ്ങളും വേണം.

ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പുറത്തിറക്കിയ നിയമങ്ങള്‍ പ്രകാരം കമ്പനികളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഗ്രിവന്‍സ് അപ്പല്ലറ്റ് കൗണ്‍സിലും രൂപീകരിക്കപ്പെടും. പരാതികളില്‍ കമ്പനികള്‍ സ്വീകരിച്ച നടപടികളില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഈ അപ്പല്ലറ്റ് കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാനാവും. വാട്‌സാപ്പില്‍ സെപ്റ്റംബറില്‍ 666 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വാട്‌സാപ്പിന്‍റെ  റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 23 എണ്ണത്തിനെതിരെ മാത്രമാണ് നടപടിയെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...