ബാലികാസദനത്തിൽ നിന്നും ഓടിപോയ പെൺകുട്ടികളിലൊരാളെ വീണ്ടും കാണാതായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  വെള്ളിമാട്കുന്നിലെ ബാലികാസദനത്തില്‍ നിന്ന് കഴിഞ്ഞ മാസം അവസാന വാരം ഓടി പോയ പെണ്‍കുട്ടികളിലൊരാളെ വീണ്ടും കാണാതായതായി വിവരം. സംഭവത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസമാണ് വെള്ളിമാട്കുന്ന് ബാലികാസദനത്തിലെ ആറ് പെണ്‍കുട്ടികള്‍ പുറത്ത് കടന്നത്. ബാലികാ മന്ദിരത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാല് പെണ്‍കുട്ടികളെ മലപ്പുറം എടക്കരയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് യുവാക്കളെയും ഇവര്‍ക്കൊപ്പം പിടികൂടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടികൂടിയ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ പ്രകാരമായിരുന്നു കേസ്. ഒളിച്ചോട്ടം സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ വീണ്ടും കാണാതാകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...