ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്ന് നാടുവിടാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥിനികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്ന് നാടുവിടാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥിനികളെ കണ്ടെത്തി. ഹോസ്റ്റലില്‍ നിന്ന് കാണാതായ ഇവരെ എറണാകുളത്തു നിന്നാണ് കണ്ടെത്തിയത്. 8, 10, 12 ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍. നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക്‌ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തി. ഇത് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇവര്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്.

ഹോസ്റ്റലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്ന് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ രാത്രിയില്‍ കൊല്ലത്തെത്തി. പിന്നീട് രാവിലെ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. മറൈന്‍ഡ്രൈവില്‍ വെച്ച്‌ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കണ്ടു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതു രക്ഷിതാക്കള്‍ അറിഞ്ഞെന്നും അതിനാല്‍ തങ്ങള്‍ ബെംഗളൂരുവിലേക്കു പോവുകയാണെന്നും സുഹൃത്തിനോടു പറഞ്ഞു. ഇതറിഞ്ഞ സുഹൃത്ത് പെണ്‍കുട്ടിയുടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് ഉടന്‍തന്നെ കരീലക്കുളങ്ങര പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഘം എറണാകുളത്തുനിന്നു വിദ്യാര്‍ഥിനികളെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...