സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ ; കേസെടുത്ത് പോലീസ് , വൻ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മുബൈ: ഇന്ത്യയുടെ ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ. കൊൽക്കത്തിയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ച് എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ പെണ്കുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. കൊൽക്കത്ത പോലീസ് ആണ് ഇവർക്കെതിരെ കേസെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

രണ്ട് പെൺകുട്ടികൾ ഇരുന്ന് ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അവർ ദേശീയഗാനത്തിന്റെ വരികൾ തെറ്റായി പാടുന്നതും സിഗരറ്റ് വലിച്ചു കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ ഗാനത്തെ പരിഹസിച്ചതിന് വിമർശനവുമായി ആളുകൾ രംഗത്തെത്തി. ബറാഖ്പ്പുർ സൈബർ സെൽ പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

പോലീസ് കേസ് ആയെന്ന് കണ്ടതോടെ പെൺകുട്ടികൾ ഫേസ്ബുക്കിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തമാശയ്ക്ക് വേണ്ടി മാത്രം ചെയ്തതാണെന്നാണ് പെൺകുട്ടികളുടെ വാദം. ഈ വീഡിയോയ്ക്കായി സുഹൃത്തുമായി പന്തയം വെച്ചുവെന്നും തുടർന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതെന്നും പെൺകുട്ടികൾ പറഞ്ഞു. ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കുന്നതാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...