Wednesday, May 8, 2024 8:19 pm

ഗോ ഫസ്റ്റ് ; ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ആവശ്യപ്പെട്ട് ഡിജിസിഎ ; നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡിജിസിഎ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ ഗോ ഫസ്റ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗോ ഫസ്റ്റിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് എയർ ഓപ്പറ്റേഴ്സ് സർട്ടിഫിക്കറ്റ് തുടരുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 15 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ 3 ദിവസത്തേക്കാണ് സർവീസുകൾ റദ്ദ് ചെയ്തിരുന്നത്. പിന്നീട് തീയതികൾ ദീർഘിപ്പിക്കുകയായിരുന്നു. എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയിലെ പമ്പിങ് പുനരാരംഭിച്ചു

0
റാന്നി: വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ് പുനരാരംഭിച്ചു. കഴിഞ്ഞ...

ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷൻ കെപി യോഹന്നാന്‍ മെത്രാപോലീത്ത അന്തരിച്ചു

0
വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി...

സൗദി- യുഎഇ വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഫ്‌ളൈനാസ്

0
ജിദ്ദ : ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷാ തീയതി 31 വരെ നീട്ടി പച്ച മലയാളം അടിസ്ഥാന കോഴ്‌സ്, പത്താംതരം...