കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി : കോൺഗ്രസ് വോട്ട് അസാധു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. കോൺഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായതോടെ മൂന്നിനെതിരെ നാല് വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥി ജയിച്ചു. സിപിഎമ്മിനെ വിഎ ശ്രീജിത്താണ് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിൽ നിന്ന് ബാസ്റ്റിൻ ബാബുവാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ഒൻപതംഗ സ്റ്റാന്റിങ് കമ്മിറ്റിയിൽ സിപിഎമ്മിനും കോൺഗ്രസിനും നാല് വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി അംഗം പത്മജ എസ് മേനോൻ വിട്ടുനിന്നിരുന്നു. ഇതോടെ വോട്ടെടുപ്പിൽ തുല്യനില വരുമെന്നും നറുക്കെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരുമെന്നുമാണ് കരുതിയത്.

എന്നാൽ വോട്ടെടുപ്പ് നടന്നപ്പോൾ കഥ മാറി. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. നേരത്തെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിൽ യുഡിഎഫിനൊപ്പം ബിജെപി അംഗമായ പത്മജ എസ് മേനോൻ വോട്ട് ചെയ്തിരുന്നു. യുഡിഎഫിനെ പിന്തുണച്ചത് ബിജെപിയിൽ വലിയ തർക്കത്തിന് കാരണമാവുകയും പത്മജ എസ് മോനെതിരെ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിന് ബിജെപി നടപടി എടുത്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...