മെയ് 26 വരെ ഗോ ഫസ്റ്റ് പറക്കില്ല ; എല്ലാ വിമാനങ്ങളും റദ്ദാക്കി – കാരണം ഇതാണ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. മെയ് 24-നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.

രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികൾക്കായി ഫയൽ ചെയ്തു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്,

ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയത്ത് ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. മെയ് മാസത്തിൽ ഗോ ഫസ്റ്റ് സമർപ്പിച്ച ഷെഡ്യൂൾ പ്രകാരം ദില്ലിയിൽ നിന്ന് ശ്രീനഗറിലേക്ക് 199 വിമാനങ്ങളും ദില്ലി-ലേ റൂട്ടിൽ 182 വിമാനങ്ങളും മുംബൈയിൽ നിന്ന് ഗോവയിലേക്ക് 156 വിമാനങ്ങളും സർവീസ് നടത്തേണ്ടതായിരുന്നു. ദില്ലി-ശ്രീനഗർ, മുംബൈ-ഗോവ റൂട്ടുകളിലെ 30 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിൽ ആറെണ്ണവും, 52 പ്രതിദിന ദില്ലി-മുംബൈ ഫ്ലൈറ്റുകളിൽ ആറെണ്ണവും 13 ഡൽഹി-ലേ ഫ്ലൈറ്റുകളിൽ അഞ്ചെണ്ണവും ദില്ലിയിലെ 10 ഫ്ലൈറ്റുകളിൽ മൂന്നെണ്ണവും ഗോ ഫസ്റ്റ് എയർലൈൻസിന്റെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...