സമഗ്ര റോഡ് വികസനം ലക്ഷ്യം : മന്ത്രി പി. എ. മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമ്മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 14 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളജ് റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിനോട് ചേർന്ന 1.15 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.8 കിലോമീറ്റർ റോഡും വട്ടമൺ മുതൽ പയ്യനാമൺ വരെയുള്ള 1.9 കിലോമീറ്റർ റോഡുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.
12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധ്യക്ഷനായ കെ. യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണം രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും അറിയിച്ചു. കോന്നി ആനകുത്തി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡൻറ് മണിയമ്മ രാമചന്ദ്രൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ, മറ്റുജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...