മണ്ണാർക്കാട്ട് കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം ; മനപൂർവ്വമാണോയെന്ന് പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലം കരിമൻകുന്നിൽ കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം കണ്ടെത്തി. ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിലാണ് അഴുകിയ ജഡം കണ്ടെത്തിയത്. കരിമൻകുന്ന് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ കിണറ്റിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തുന്നതിനു തൊട്ടു മുൻപ് വരെ ഈ വെള്ളമാണ് വീട്ടുകാർ ഉപയോഗിച്ചിരുന്നത്.

കുഞ്ഞ് മുഹമ്മദും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. കിണറും വീടും തമ്മിൽ അകലമുണ്ട്. ഇരുവരും പ്രായമുള്ളവർ ആയതിനാൽ, മോട്ടറിച്ചാണ് വെള്ളമെടുക്കുന്നത്. ആൾമറയും വലയുമിട്ട് സംരക്ഷിച്ച കിണറ്റിൽ എങ്ങനെ ആട് വീണു എന്നതാണ് അതിശയം. ആരെങ്കിലും കൊണ്ടിട്ടതാണോ എന്നാണ് സംശയിക്കുന്നത്. കുഞ്ഞിമുഹമ്മദിന്റെ പരാതിയിൽ മണ്ണാർക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആടിന്റെ ജഡം നീക്കിയ ശേഷം കിണർ വൃത്തിയാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ലഖ്‌നൗ കത്വാര ഗ്രാമത്തില്‍ ‘സൈബര്‍ പഞ്ചായത്ത്’; മാതൃകയായി ജനകീയ കൂട്ടായ്മ

0
ലഖ്‌നൗ: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇനിയാരും ഇരയാകാതിരിക്കാൻ ലഖ്‌നൗവിലെ കത്വാര ഗ്രാമത്തില്‍ സൈബര്‍...

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...