കോട്ടയം : വൈക്കം താലൂക്കിലെ ചെട്ടിക്കരി, തോട്ടകം തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി ആടുകള്‍ അഞ്ജാത രോഗം ബാധിച്ച് ചാകുന്നു. പനിയും വയറിളക്കവും ബാധിച്ച ആടുകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് മരുന്നു വാങ്ങി നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാനാകുന്നില്ല. തലയാഴം ചെട്ടിക്കരിയില്‍ വിജയമ്മയുടെ ഗര്‍ഭിണിയായ ആടാണ് ആദ്യം ചത്തത്. വയറു വീര്‍ത്ത് ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടിയ രണ്ടു വയസിലധികം പ്രായമുള്ള ആട് രണ്ടു ദിവസത്തിനകം ചത്തു.
സമീപത്തെ വീട്ടിലെ വീട്ടമ്മയുടെ രണ്ട് ആടുകളും ഏതാനും ദിവസം മുന്‍പ് ചത്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ക്ക് വരുമാന വര്‍ദ്ധനവിനായി പഞ്ചായത്തും തലയാഴം മൃഗാശുപത്രിയും ചേര്‍ന്ന് നല്‍കിയ ആടുകളില്‍ ചിലതും അസുഖം ബാധിച്ച് ചത്തിട്ടുണ്ട്.