യുവാവിനെ കൊലപ്പെടുത്തി മുഖം കത്തിച്ച ആള്‍ദൈവം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ കാമുകിയുടെ മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ട് വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന 60 കാരനായ ആള്‍ദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. 32 കാരനായ അമര്‍ സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ സുജന്‍ സിംഗാണ് അറസ്റ്റിലായത്. 2021 ജനുവരിയിലാണ് യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വനത്തില്‍ തള്ളിയത്. അമറിന്റെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം വനത്തില്‍നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സുജന്‍ സിംഗിനെ ബുലന്ദ്ഷഹര്‍ ജില്ലയിലെ സേലംപൂര്‍ പ്രദേശത്തെ ഗ്രാമക്ഷേത്രത്തില്‍ നിന്നാണ് പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നാടന്‍ തോക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്മയും പ്രതിയും തമ്മിലുള്ള അവിഹിത ബന്ധത്തെ എതിര്‍ത്തതിനാലാണ് കൊല നടത്തിയത്. അലിഗഡ്, ബുലന്ദ്ഷഹര്‍ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ആകെ 10 കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ മൂന്നെണ്ണം കൊലപാതകവും മറ്റുള്ളവ കവര്‍ച്ചയുമാണ്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി എസ്എസ്പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...