എല്‍ജിബിറ്റിക്യുഐഎ പ്ലസ് വിഭാഗത്തെ നിര്‍മാണ മേഖലയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനായി സവിശേഷ ടൂള്‍കിറ്റുമായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എല്‍ജിബിറ്റിക്യൂ പ്ലസ് വിഭാഗത്തിന് സുരക്ഷിതവും കൂടുതല്‍ വിപുലവുമായ രീതിയില്‍ നിര്‍മാണ മേഖലയില്‍ അവസരം ലഭ്യമാക്കുന്നതിനു സഹായിക്കുന്ന പ്രൈഡ് ഇന്‍ മാനുഫാക്ചറിങ് ടൂള്‍കിറ്റ് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് അവതരിപ്പിച്ചു. കമ്പനിയുടെ ആസ്ഥാനമായ ഗോദ്റെജ് വണ്ണില്‍ ഗോദ്റെഡ് കണ്‍സ്യൂര്‍ പ്രൊഡക്ട്സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സുധീര്‍ സീതാപതിയും തമിഴ്നാട്ടിലെ കമ്പനി നിര്‍മാണശാലയില്‍ എച്ച്ആര്‍ വിഭാഗം ആഗോള മേധാവി വൈഭവ് റാമും ഇത് ഒരേ സമയം പുറത്തിറക്കി.

എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ജോലിസ്ഥലങ്ങള്‍ എന്ന ആശയത്തോട് കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ ടൂള്‍കിറ്റിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. എല്ലാവരേയും ഉള്‍പ്പെടുത്തുക എന്നത് കേവലം ഒരു പരിപാടിയോ പദ്ധതിയോ അല്ലെന്നും അത് സംവിധാനങ്ങളിലുള്ള വിശ്വാസമാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു. ഈ തലത്തിലുള്ളൊരു ചുവടു വെപ്പാണ് ടൂള്‍കിറ്റ്. പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍, നിയമപരമായ കാര്യങ്ങള്‍, നേതൃസ്ഥാനത്തുള്ളവരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നിര്‍മാണശാലകള്‍ എല്ലാവരേയും ഉള്‍പ്പെടുത്തുന്ന രീതിയില്‍ കൂടുതലായി പ്രവര്‍ത്തിക്കുകയാണെന്ന് ഹൂമണ്‍ റിസോഴ്സസ് വിഭാഗം ആഗോള മേധാവി വൈഭവ് റാം പറഞ്ഞു. നിലവില്‍ ചെങ്കല്‍പെട്ട് പ്ലാന്‍റിലെ എല്‍ജിബിറ്റിക്യൂഎ പ്ലസ് പ്രാതിനിധ്യം മൂന്നു ശതമാനമാണെന്നും എല്ലാവരേയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ എന്തെല്ലാമാണ് സാധ്യമായതെന്ന് ഇതു കാട്ടിത്തരികയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...