സ്വർണ്ണപ്പാളി വിവാദം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി മണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹം 1998 ൽ സ്വർണ്ണം പൊതിഞ്ഞതും 2019 മുതൽ വീണ്ടും സ്വർണ്ണം പൂശിയതുമായും ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് നടപടികളിലെ വീഴ്ചയും അഴിമതിയും കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കുന്നതിനായി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേരള ഹൈക്കോടതിയോട് തന്ത്രി മണ്ഡലം അഭ്യർത്ഥിച്ചു. 2018 മുതൽ 2025 വരെ തിരുവിതാംകൂർ ദേവസ്വം ഭരിച്ചിരുന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ, ദേവസ്വം കമ്മിഷണർമാർ, തിരുവാഭരണം കമ്മീഷണർമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ആഫീസർമാർ എന്നിവരെ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം കൂട്ടു പ്രതികളാക്കി കേസ് മുന്നോട്ട് കൊണ്ടുപോയി കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഈ കാലയളവിലെ ഇവരുടെ അനധികൃത സ്വത്ത് സമ്പാദ്യം കണ്ട്കെട്ടണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ഥാവര – ജംഗമ വസ്തുക്കളുടെ രജിസ്റ്ററുകൾ സൂക്ഷിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു. നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ.പ്രൊഫ.നീലമന വി.ആർ.നമ്പൂതിരി, വൈസ് പ്രസിഡന്റ്‌ ബ്രഹ്മശ്രീ.വാഴയിൽമഠം എസ്‌.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ.ക്ടാക്കോട്ടില്ലം എസ്‌. രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ കുടൽമന പി.വിഷ്ണു നമ്പൂതിരി, ട്രഷറർ ബ്രഹ്മശ്രീ. പാൽക്കുളങ്ങര എസ്‌. ഗണപതി പോറ്റി, രജിസ്ട്രാർ ബ്രഹ്മശ്രീ. വളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി, പി.ആർ.ഓ ബ്രഹ്മശ്രീ കൈപ്പള്ളി ഇല്ലം പുരുഷോത്തമൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....