കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ താരത്തിന് കിട്ടിയത് സ്വർണ്ണം. സീരിയൽ താരം സൂര്യതാരയ്ക്കാണ് മാവിൽ നിന്ന് സ്വർണ്ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് സൂര്യതാര താമസിക്കുന്നത്. ഏരൂരിലെ ഒരു കടയിൽ നിന്ന് തിങ്കളാഴ്ചയാണ് സൂര്യ ദോശമാവ് വാങ്ങിയത്. പിറ്റേന്ന് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ നിന്ന് മൂക്കുത്തി കിട്ടിയത്. തുപ്പൂണിത്തുറയിൽ നിന്ന് ഉണ്ടാക്കുന്നതാണ് മാവ്.

ദോശ ഉണ്ടാക്കുമ്പോൾ മൂക്കുത്തി കണ്ടിരുന്നില്ല. എന്നാൽ കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തിയുടെ തിളക്കം ശ്രദ്ധയിൽപ്പെട്ടത്. പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തി. മാവ് പാക്ക് ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരിവീണതാകാമെന്നാണ് അനുമാനം. കുട്ടികളോ മറ്റോ കഴിച്ചിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലായേനെ എന്ന ആശങ്ക താരത്തിന്റെ അമ്മ പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...