Skip to content

സ്വര്‍ണത്തിന് മുന്നേറ്റം ; വില ഉയര്‍ന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വിലയില്‍ 1280 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,600 രൂപയും പവന്റെ വില 92,800 രൂപയായും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് 9,495, രൂപയായും പവന് 75,960 രൂപയായും വില ഉയര്‍ന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണം തിരിച്ചു കയറുകയാണ്. ഒരാഴ്ചയ്ക്കിടെ ഒരു വര്‍ഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവിലയാണ് ഇപ്പോള്‍ തിരിച്ചുകയറുന്നത്.എഐ മേഖലയിലെ ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനമുണ്ടായതും യുഎസ് ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദം കുറഞ്ഞതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,622.91 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ ഏകദേശം 2.7 ശതമാനത്തിന്റെ നേട്ടവും സ്വര്‍ണം രേഖപ്പെടുത്തി. ഡിസംബറിലെ ഡെലിവറിക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 2.6 ശതമാനം ഉയര്‍ന്നു.എന്നാല്‍ സ്വര്‍ണവിലയിലെ തിരിച്ചുവരവ് സ്ഥിരമായ മുന്നേറ്റത്തിന്റെ സൂചനയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി

  4. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  5. മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ

Share on WhatsApp

Share this story

സ്വര്‍ണത്തിന് മുന്നേറ്റം ; വില ഉയര്‍ന്നു pathanamthittamedia.com