കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പൊക്കി. വടകര സ്വദേശി അനസിനെയാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്നും 54 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നുമാണ് 847ഗ്രാം സ്വർണ്ണം പോലീസ് പിടികൂടിയത്. ക്യാപ്സൂൾ രൂപത്തിലാണ് അനസ് സ്വർണ്ണം കടത്തി കോഴിക്കോട്ടെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാത്തു നിന്ന പോലീസ് കൈയ്യോടെ പൊക്കുകയായിരുന്നു. സ്വർണം സ്വീകരിക്കാൻ എത്തിയ നാദാപുരം സ്വദേശി സാലിഹിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അനസിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആരാണ് സ്വർണ്ണം കൊടുത്തുവിട്ടതെന്നും ആർക്കുവേണ്ടിയാണ് കടത്തയതെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. നാദാപുരം സ്വദേശിയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് പെരുകിയതോടെ പോലീസും കനത്ത പരിശോധനയാണ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...