ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച ; ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്നുകിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്നുകിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ വിജയകുമാര്‍ പറഞ്ഞു.

ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തകര്‍ത്തിരിക്കുന്നത്. ജ്വല്ലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ജ്വല്ലറി ഉടമ വിജയകുമാര്‍ സ്ഥാപനമടച്ച്‌ വീട്ടിലേക്ക് പോയത്.

ഞായറാഴ്ച അവധിയുമായിരുന്നു. ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നും സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ പറഞ്ഞു. വിവരമറിഞ്ഞ് എസിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും ജ്വല്ലറിയിലെത്തി പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...