സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ഉയരങ്ങളില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ സ്വര്‍ണവില. ഇന്നും ഇതേ വില തുടരുകയാണ്. ഒരു ഗ്രാമിന് 4590 രൂപയാണ് വില.

സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ ഈ മാസം തുടക്കത്തില്‍ തന്നെ സൂചന നല്‍കിയിരുന്നു. 10 ​ഗ്രാം​ സ്വര്‍ണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാല്‍ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന്​ 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.

നവംബര്‍ ആറ് മുതല്‍ നവംബര്‍ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇന്നലെ നേരിയ രീതിയില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം പവന് വില 36,000 ന് മുകളില്‍ കടന്നതും നവംബര്‍ ആറിനായിരുന്നു. വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബര്‍ രണ്ടിന് വില ഉയര്‍ന്ന് പവന് 35,840 രൂപയായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും...

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

0
ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി...

പത്തനംതിട്ട ഡി.സി.സി നേതൃയോഗം ആഗസ്റ്റ് 4 ന് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം...

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഓഗസ്റ്റ് 4 ചൊവ്വാഴ്ച്ച...

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ...