പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കൂട്ടുപ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കൂട്ടുപ്രതി 22 വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി കട്ടപ്പന നെരിയംപാറ താഴത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയാണ് (64) പിടിയിലായത്. ഇയാൾ 1999ൽ കടകശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു. സഹായിയായ കോട്ടയം കല്ലറ സ്വദേശി കുറ്റിപ്പുറത്ത് നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂട്ടുപ്രതിയായിരുന്നു ഹരികൃഷ്ണൻ നമ്പൂതിരി.

കേസ് ഒത്തുതീർന്നെങ്കിലും ഇയാൾ കോടതിയിൽ ഹാജരായിരുന്നില്ല. മറ്റ് ജില്ലകളിൽ ക്ഷേത്രങ്ങളിലെ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നെങ്കിലും കണ്ടെത്താൻ പോലീസിന് കഴിയാതെ വന്നതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഇടുക്കിയിൽ നിന്ന് പിടിയിലായത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

0
തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി...

കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറുന്ന സ്ഥാപനവും വെള്ളത്തിൽ മുങ്ങി

0
കോഴിക്കോട്: മഴയുടെ സാധ്യതയും ശക്തിയും ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ച് കരുതലുകൾ സ്വീകരിക്കാൻ...

മൈക്കിൽ നിന്നും വൈദ്യുതാഘാതമേറ്റു ; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: മൈക്കിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട്...

‘ഇന്നു രാത്രി മിന്നൽ പ്രളയസാധ്യത’ ; പത്തനംതിട്ടയിൽ കനത്ത ജാഗ്രത

0
പത്തനംതിട്ട : ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ...