കൊച്ചി: സ്വര്‍ണവില പവന് 440 രൂപ വര്‍ധിച്ച് 29,440 രൂപയായി. രണ്ടുദിവസംകൊണ്ടാണ് ഇത്തരത്തില്‍ വര്‍ദ്ധിച്ചത് ഗ്രാമിന് 3680 രൂപയാണ് ഇന്നത്തെ വില.
19 ദിവസത്തിനുള്ളില്‍ പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബര്‍ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായി വിലവര്‍ധിക്കുകയായിരുന്നു. ഇറാഖിലെ യുഎസ് ആക്രമണത്തെ തുടര്‍ന്ന് എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് ഒരുശതമാനം(400 രുപ) ഉയര്‍ന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 1,700 രൂപയുടെ വര്‍ധനവുണ്ടായി.
ആഗോള വിപണിയില്‍ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഒരു ഔണ്‍സിന് 1,538.42കണക്കിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനിടയാക്കിയിട്ടുണ്ട്
അതേസമയം ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയര്‍ന്നു. ഇറാനിലെ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഓയിലില്‍ വിലമാറ്റം. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഓയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില 4.4 ശതമാനമാണ് ഉര്‍ന്നത്. വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് പറയുന്നത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്നാണ്.