പണപ്പെരുപ്പ ഭീതിയില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പണപ്പെരുപ്പ ഭീതിയില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 75 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,320 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 600 രൂപയുടെ കുറവുണ്ടായി. 1,14,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇറാനും യുഎസും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുന്നതാണ് സ്വര്‍ണവില ഇടിവിനുള്ള പ്രധാനകാരണം.കഴിഞ്ഞ മാസം 13ന് സ്വര്‍ണവില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് സ്വര്‍ണവില ഇടിയുകയായിരുന്നു. 20 ദിവസത്തിനുള്ളില്‍ ഏകദേശം 8,560 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

എണ്ണവില വര്‍ധനവ് മൂലം പണപ്പെരുപ്പം ഉയരുമെന്ന ഭീതിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നിരുന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 1.70 ശതമാനം ഉയര്‍ന്ന് 92.82 ഡോളറായി.ആഗോളവിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4506.49 ഡോളറായി. രണ്ടാഴ്ചക്കിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് ശേഷമാണ് സ്‌പോട്ട് ഗോള്‍ഡ് വില ഇടിഞ്ഞത്. മെയ് മാസത്തില്‍ മാത്രം രണ്ട് ശതമാനം ഇടിവ് സ്വര്‍ണത്തിനുണ്ടായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 1.2 ശതമാനം ഇടിവുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു

0
ഓമല്ലൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആര്യഭാരതി ഹൈസ്കൂളിൽ മുൻ അധ്യാപകരെ ആദരിക്കുന്നതിനും...

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല; ഇറാൻ്റെ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

0
തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന്...

പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന...

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...