സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. പവന് 1000 രൂപയും ഗ്രാമിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 1,07,800 രൂപയായി. ഗ്രാമിന് 13,475 രൂപയുമായി. ഇന്നലെ രണ്ട് തവണ വിലവര്‍ധിച്ചിരുന്നു. ജൂലൈ ഒന്നിന് 1,03,240 രൂപയായിരുന്നു പവന്‍ വില. മൂന്ന് ദിവസംകൊണ്ട് 4560 രൂപയാണ് കൂടിയത്. ജൂലൈ ഒന്നിന് രണ്ട് തവണയായി വില കൂടി. ഇന്നലെ രാവിലെ കൂടിയെങ്കിലും ഉച്ചയോടെ കുറഞ്ഞു. എന്നാല്‍ വൈകീട്ടോടെ വീണ്ടും കൂടിയിരുന്നു. പിന്നാലെയാണ് ഇന്നും വില കൂടിയത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുതിപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടിവാണുണ്ടായത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കൂട്ടുമെന്ന സൂചനകളാണ് സ്വര്‍ണത്തെ താഴോട്ടിറക്കിയത്. ലക്ഷത്തിനും താഴേക്ക് ഇടിയുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....