സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്വര്‍ണനിരക്ക് ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും സ്വര്‍ണനിരക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടി. ഗ്രാമിന് 4,625 രൂപയിലും പവന് 37,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 320 രൂപയോളമായിരുന്നു കുറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പവന് 36,720 രൂപയും ഗ്രാമിന് 4,590 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലേയും ഡെല്‍ഹി ബുളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജുവലറികളില്‍ വില കുറച്ച്‌ വ്യാപാരം നടത്തിയത് വിവാദമായിരുന്നു. ബുധനാഴ്ച്ച രണ്ട് വട്ടമായി 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. റെകോര്‍ഡ് വിലയില്‍ നിന്നും രണ്ട് ദിവസത്തിനുള്ളില്‍ 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു ദിവസത്തെ കുറവിന് ശേഷമായിരുന്നു തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. 2022ലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 37,440ലാണ് സ്വര്‍ണവില എത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...