ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്വായ്പൂര് താഴത്ത്ചക്കാലയിൽ കുഞ്ഞൻപിള്ള ആശാനെ കലാമണ്ഡലം സംഘം ജന്മനാട്ടിലെത്തി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രമുഖ ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്വായ്പൂര് താഴത്ത്ചക്കാലയിൽ കുഞ്ഞൻപിള്ള ആശാനെ കലാമണ്ഡലം സംഘം ജന്മനാട്ടിലെത്തി ആദരിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ നാരായണൻ, ഭരണ സമിതി അംഗവും പ്രമുഖ തുള്ളൽ അധ്യാപകനുമായ കലാമണ്ഡലം പ്രഭാകരൻ എന്നിവർ ചേർന്ന് കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം സമ്മാനിച്ചു. രാമാനുജചരിതവും കല്യാണസൗഗന്ധികവും അടക്കമുള്ള തുള്ളൽ കഥകൾ പാടി കേൾപ്പിച്ച് കീഴ്വായ്പൂരിന്റെ ‘കുഞ്ചൻ നമ്പ്യാർ’ വള്ളത്തോളിന്റെ പിന്മുറക്കാരെ അത്ഭുതപ്പെടുത്തി.

ഒരു ചുട്ടിത്തോർത്ത് മാത്രം പ്രതിഫലമായി കിട്ടിയിരുന്ന കാലങ്ങളിലൂടെ കലയെ സ്നേഹിച്ച് ഏറെ കഷ്ടപ്പാട് അനുഭവിച്ചവരാണ് കുഞ്ഞൻപിള്ള ആശാൻ ഉൾപ്പടെയുള്ളവരെന്ന് വൈസ് ചാൻസലർ അനുസ്മരിച്ചു. കുഞ്ഞൻപിള്ള ആശാന്റെ ശിഷ്യന്മാരും ആസ്വാദകരും പങ്കെടുത്ത ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, അംഗങ്ങളായ സുരേഷ് കുമാർ, പ്രകാശ് വടക്കേമുറി, രോഹിണി ജോസ്, സംഘടനാ പ്രതിനിധികളായ കീഴ്വായ്പൂര് ശിവരാജൻ, കെ.ജി രാജേന്ദ്രൻ, ഇ.എസ് തങ്കപ്പനാചാരി, ടി.വി അജിത് കുമാർ, ആശാന്റെ കൊച്ചുമകൻ സുദീപ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...