അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കി – എസ്‌എന്‍ഡിപി യോഗത്തിന്റെ പൂര്‍ണ്ണരൂപം മറ്റൊന്നായി : ഗോകുലം ഗോപാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീനാരായണ ധര്‍മ്മപരിപാലന യോഗമെന്നായിരുന്നു എസ്‌എന്‍ഡിപിയുടെ പൂര്‍ണ്ണരൂപം. അത് ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാല്‍ അഴിമതിയും കൊള്ളയും കുടുംബാധിപത്യവും മുഖമുദ്രയാക്കിയ വെള്ളാപ്പള്ളി നടേശന്‍ നേതാവായി വന്നത് മുതല്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ പൂര്‍ണ്ണരൂപം മറ്റൊന്നായി തീര്‍ന്നോയെന്ന് വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍. സ്വന്തം അഴിമതിയും മോഷണവും കെ.കെ മഹേശനെ പോലെയുള്ള നിരപരാധികളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ അത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാര്‍ത്ഥ ശകുനി. അത്തരക്കാര്‍ തനിക്കൊപ്പമില്ല. ശ്രീനാരായണ ഗുരുവിനെ മുന്‍നിര്‍ത്തി യോഗത്തെ മറയാക്കി സ്വന്തം ബിംബം നിര്‍മ്മിക്കുന്ന ഈ ഉപജാപക സംഘത്തെയാണ് ഓരോ ഇഴവഭവനങ്ങളില്‍ നിന്നും അടിച്ചിറക്കേണ്ടത്.

തൊഴിലും കച്ചവടവും അവസാനിപ്പിച്ച്‌ കേരളത്തിലെ പാവം ശ്രീനാരായണീയരുടെ ചോരയിലും വിയര്‍പ്പിലുമൂറിയ യോഗത്തിന്റെ പണം കൊള്ളയടിച്ച്‌ ഉപജീവനം നടത്തുന്ന വെള്ളാപ്പള്ളിക്ക് മാന്യമായി തൊഴിലെടുത്തു ജീവിക്കുന്നവരോട് പുച്ഛം തോന്നുന്നത് സ്വാഭാവികം മാത്രം. രാജ്യത്തെ നിയമങ്ങള്‍ പാലിച്ചും കൃത്യമായി നികുതിയടച്ചും മാത്രമാണ് ഇന്നോളം കച്ചവടം ചെയ്തിട്ടുള്ളത് എന്നത് കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ വാദങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ഗോകുലം ഗോപാലന്‍ പറഞ്ഞു. എസ്‌എന്‍ഡിപി യോഗത്തെ ഗുരുദേവ ദര്‍ശനങ്ങളിലേക്ക് മടക്കി കൊണ്ടുവരാനുള്ള തന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇത്തരം ജല്പനങ്ങള്‍ കേട്ട് അവസാനിപ്പിച്ചു കളയും എന്ന് വെള്ളാപ്പള്ളി കരുതുന്നുവെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണെന്നും ഗോകുലം ഗോപാലന്‍ ഓര്‍മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...