സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച : മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്. കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയിൽ പനമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉൾപ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു. പനമ്പൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവമെന്നതിനാൽ ഇവിടെയെത്തി വികാസ് പരാതി നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...